ഹരിയാനയില്‍ ടോള്‍ പ്ലാസയിലേക്ക് തെറ്റായ ദിശയില്‍ വന്ന ദമ്ബതികള്‍ക്ക് മര്‍ദനം. സോനിപത്തിലെ മുര്‍ത്താല്‍ ടോള്‍ പ്ലാസയിലാണ് സംഭവം. ശരിയായ ദിശയിലേക്ക് മടങ്ങാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ദമ്ബതികളെ മര്‍ദിച്ചത്.

സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ ജീവനക്കാര്‍ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ മുഖത്ത് അടിക്കുന്നതും ജീവനക്കാരെ യുവതി തിരിച്ചടിക്കുന്നതും വിഡിയോയില്‍ കാണാം. കാറിലുണ്ടായിരുന്നവര്‍ തെറ്റായ ദിശയിലാണ് വാഹനമോടിച്ചതെന്നും തടയാൻ ശ്രമിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നും ടോള്‍ പ്ലാസ ജീവനക്കാര്‍ പറയുന്നു. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ജീവനക്കാര്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ ഡ്രൈവര്‍ തെറ്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയതെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ ടോള്‍ പ്ലാസയിലെ ഏഴ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക