ഒരു കാലത്ത് ഇന്ത്യമുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താര സുന്ദരിയാണ് നടി തനുശ്രീ ദത്ത. ആഷിക് ബനായ എന്ന ഒറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയിലെ യുവ പ്രേക്ഷകരുടെ എല്ലാം സ്വപ്ന സുന്ദരിയായി നടി മാറിയിരുന്നു. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്ന നടി മീ ടു വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു.

അതേ സമയം തനുശ്രീ ദത്തയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങളുമായി വിവാദ നടി രാഖി സാവന്ത് രംഗത്ത് എത്തിയിരുന്നു. പലവട്ടം തനുശ്രീ ദത്ത തന്നെ ലെസ്ബിയൻ റേപ്പിനിരയാക്കിയെന്ന് ആയിരുന്നു രാഖി സാവന്ത് പറഞ്ഞ്. തനുശ്രീ തന്റെ സ്വകാര്യ ഭാഗങ്ങളിൽ മോശമായി സ്പർശിച്ചുവെന്നും പല സന്ദർഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്ര സമ്മേളനത്തിൽ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഖിയുടെ ആരോപണങ്ങൾ ബോളിവുഡിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തന്റെ അടുത്ത സുഹൃത്ത് ആയിരുന്നു തനുശ്രിയെന്നും എന്നാൽ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ അവരെ താൻ വെറുക്കുക ആയിരുന്നുവെന്നുമാണ് രാഖി പറഞ്ഞത്. നാനാ പടേക്കർക്ക് എതിരെ തനുശ്രീയുടെ മീ ടു ആരോപണം വന്നതിന് പിന്നാലെയാണ് തനുശ്രീക്ക് എതിരെ രാഖി പത്ര സമ്മേളനം നടത്തിയത്. തനുശ്രീ നുണ പറയുന്നവൾ ആണെന്നും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു ആരോപണം.

തുടർന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്. എന്തായാലും രാഖിയുടെ ഈ വെളിപ്പെടുത്തൽ പലരും അന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക