ചെന്നൈ: പടക്ക നിരോധനം മൂലം തമിഴ്‌നാട് ശിവകാശിയില്‍ തൊഴില്‍ നഷ്‌ടമായത് 1.5 ലക്ഷം പടക്ക നിര്‍മ്മാണ തൊഴിലാളികള്‍ക്ക്. കൊവിഡ് മൂലം രണ്ട് വര്‍ഷം ദുരിതത്തിലായ നിര്‍മ്മാണ മേഖലയ്‌ക്ക് ഈ ദീപാവലിയോടെ കുതിച്ചുയരാനാകും എന്ന പ്രതീക്ഷയ്ക്കിടെയാണ് ഈ തിരിച്ചടി. ശിവകാശിയിലെ 6.5 ലക്ഷത്തിലധികം കുടുംബങ്ങളുടേയും ഏക വരുമാന മാര്‍ഗമാണ് പടക്ക വ്യവസായം. അടുത്തിടെ ചില സംസ്ഥാനങ്ങള്‍ ദീപാവലി സീസണില്‍ പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായോ ഭാഗികമായോ നിരോധിച്ചിരുന്നു. ഇതില്‍ ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങളുടെ നിരോധനം സുപ്രീം കോടതിയും ശരിവച്ചു. പൂര്‍ണമായും കൈകൊണ്ട് ഉണ്ടാക്കുന്ന മാലപ്പടക്കങ്ങളും ഈ കൂട്ടത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ചില സംസ്ഥാനങ്ങള്‍ ദീപാവലി സീസണില്‍ പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായോ ഭാഗികമായോ നിരോധിച്ചിരുന്നു. ഇതില്‍ ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങളുടെ നിരോധനം സുപ്രീം കോടതിയും ശരിവച്ചു. പൂര്‍ണമായും കൈകൊണ്ട് ഉണ്ടാക്കുന്ന മാലപ്പടക്കങ്ങളും ഈ കൂട്ടത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 40 ശതമാനം ഫാക്‌ടറി ജീവനക്കാരാണ് ഈ ജോലി ചെയ്‌തുകൊണ്ടിരുന്നത്. ചില രാസവസ്‌തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ചില സ്‌ഫോടക വസ്‌തുക്കളുടെ നിര്‍മ്മാണം നിരോധിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരവധി വര്‍ഷങ്ങളായി പടക്ക വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി പടക്ക നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് വഴിയുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക