ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐ. ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക് ). ഇടുക്കി കട്ടപ്പന സ്വദേശിയായ കമ്ബനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ക്ലിന്റ് ആന്റണിക്കാണ് സമ്മാനം ലഭിച്ചത്. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വാഹനം കൈമാറി. 2012ല്‍ ‘വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് ‘ആരംഭിച്ചത് മുതല്‍ കമ്ബനിയിലെ ജീവനക്കാരനാണ് ക്ലിന്റ്.

‘കഠിനാധ്വാനികളും , അര്‍പ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്ബനിയുടെ നട്ടെല്ല്. ക്ലിന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ദീര്‍ഘകാലം നീണ്ടുനിന്ന സേവനത്തിനും വിശ്വസ്തതയ്ക്കും പകരമായാണ് മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് സമ്മാനമായി നല്‍കുന്നതെന്ന് വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സി.ഇ.ഒ യും സ്ഥാപകനുമായ എബിന്‍ ജോസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2012ല്‍ നാല് പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിന് നിലവില്‍ 320ല്‍ അധികം ജീവനക്കാരുണ്ട് . ഏഷ്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്ബാടുമുള്ള 650ല്‍ അധികം ക്ലയന്റുകള്‍ക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ കമ്ബനി നല്‍കുന്നു.

ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കുന്നുണ്ട് , കൂടാതെ ‘ഐകിയ ‘പോലുള്ള ആഗോള ഫോര്‍ച്യൂണ്‍ 500 കമ്ബനികളുമായും കേരളത്തില്‍ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത്, സിന്തൈറ്റ്, കെഎസ്‌എഫ്‌ഇ, തുടങ്ങിയവയ്ക്കും വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സേവനങ്ങള്‍ നല്‍കി വരുന്നു.

‘വാക് ‘വൈസ് പ്രസിഡന്റ് ജിലു ജോസഫ്, ഇന്‍ഫോപാര്‍ക്ക് സി. ഇ. ഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച്‌ കോര്‍പ്പറേറ്റ് ട്രെയിനര്‍ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക