പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാര്‍. തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സമീപിച്ചത്. തൊഴില്‍ നഷ്ടം അടക്കം നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാര്‍ നല്‍കിയത്. കമ്ബനി തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടുകയാണെന്നും 170ഓളം ജീവനക്കാരെ ഇത് ബാധിക്കുമെന്നും ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. ടെക്‌നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പരാതി സമര്‍പ്പിച്ചത്.

പരാതി സ്വീകരിച്ച മന്ത്രി വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് അറിയിച്ചു. സംഭവത്തില്‍ തൊഴില്‍വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 2023ഓടെ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നേരത്തെ തന്നെ ബൈജൂസ്‌ നല്‍കിയിരുന്നു. 2023 മാര്‍ച്ച്‌ മാസത്തോടെ സ്ഥാപനത്തെ ലാഭത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതോടെ കമ്ബനിയുടെ 5% തൊഴിലാളികള്‍ക്ക് അടുത്ത ആറ് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് കുറയ്ക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് കമ്ബനിയുടെ ന്യായീകരണം. ഇതിന്റെ ഭാഗമായി മറ്റു മാര്‍ഗങ്ങളും ബൈജൂസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രാന്‍ഡിനെ കുറിച്ച്‌ ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കാനായിട്ടുണ്ടെന്നും സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞിരുന്നു. ഹൈസ്‌കൂള്‍ വിഭാഗമായ കെ10ന് കീഴില്‍ സഹ പ്ലാറ്റ്‌ഫോമുകളായ മെറിറ്റ്‌നേഷന്‍, ട്യൂട്ടര്‍വിസ്റ്റ, സ്‌കോളര്‍, ഹാഷ്‌ലേണ്‍ എന്നിവയെ ബൈജൂസ് ലയിപ്പിക്കും. അതേ സമയം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്‌ഫോമുകളായി തുടരും.

കനത്ത നഷ്ടമാണ് ബൈജൂസ്‌ നേരിട്ട് കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുന്‍നിര എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ്‌ തകര്‍ച്ചയുടെ വക്കിലാണ്. 2020-21 സാമ്ബത്തികവര്‍ഷം 4,588 കോടി രൂപയായാണ് ബൈജൂസിന്റെ നഷ്ടം. ഇക്കാലയളവില്‍ 2,428 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വരുമാനം. 2021-22 സാമ്ബത്തിക വര്‍ഷത്തെ കണക്കുകള്‍ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക