ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡ് എംപി പൊലീസ് വീട്ടുതടങ്കലിലാക്കി. രേവന്ത് റെഡ്ഡിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പൊലീസിന്റെ ഭാഗത്ത് നിന്നും സമാനമായ നടപടി ഉണ്ടായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച തെലങ്കാന സര്‍ക്കാര്‍ നടത്തിയ കോകപേട്ടിലെ ഭൂമി ലേലത്തില്‍ ആയിരം കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്‌ മല്‍ക്കാജ്ഗിരിയില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയായ രേവന്ത് റെഡ്ഡി രംഗത്ത് എത്തിയിരുന്നു.

ഭൂമി ലേലത്തില്‍ അഴിമതി ആരോപിച്ച്‌ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു കോണ്‍ഗ്രസ്. സംസ്ഥാന പ്രക്ഷോഭത്തിന് മുന്നോടിയായി കോകപേട്ടില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ധര്‍ണ്ണ ആസൂത്രണം ചെയ്തിരുന്നു.ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്ക് പുറമെ, സംഗ റെഡ്ഡി എം‌എല്‍‌എ, തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ടി ജയപ്രകാശ് റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്ക, മുഹമ്മദ് അലി ഷബ്ബീര്‍ എന്നിവരാണ് വിട്ടുതടങ്കിലാക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രമസധാനം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നോതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നാണ് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിസായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് രേവന്ത് റെഡ്ഡി ലോകസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലോക്സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തന്നെ തടഞ്ഞിരിക്കുകയാണ്. ഇത് പാര്‍ലമെന്‍ററി പ്രിവിലേജുകളുടെ ലംഘനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഭൂമി കുടുംബക്കാര്‍ക്കും ടിആര്‍എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീതിച്ച്‌ നല്‍കുന്ന അഴിമതി പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സമ്മേളനത്തിന് പോകേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖറിന്‍റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും തന്റെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. സര്‍ക്കാറിന്‍റെ അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങളെ സര്‍ക്കാറും ടിആര്‍എസും തള്ളി. ലേലം സംബന്ധിച്ച നടപടി ക്രമങ്ങള്‍ എല്ലാം സുതാര്യമാണെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക