യുഎഇ: ട്വന്റി 20 ലോകകപ്പ്, അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്ററായ മോഹൻ സിങ്ങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച നടന്ന ന്യൂസീലൻഡ് – അഫ്ഗാനിസ്താൻ മത്സരത്തിനു മുമ്പാണ് സംഭവം നടന്നത്.

ഈ മത്സരത്തിനായി പിച്ചൊരുക്കിയതും മോഹനായിരുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊഹാലിയിലെ പഞ്ചാബ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ക്യുറേറ്ററെന്ന നിലയിൽ ഇന്ത്യയിൽ പരിശീലനം നേടിയ വ്യക്തിയാണ് മോഹൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊഹാലി സ്വദേശിയായ മോഹൻ സിങ് മുൻ ബിസിസിഐ ചീഫ് ക്യുറേറ്റർ ദൽജിത്ത് സിങ്ങിനൊപ്പം ജോലി ചെയ്തയാളാണ്. പിന്നീട് 2000-ന്റെ തുടക്കത്തിലാണ് അദ്ദേഹം യുഎഇയിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അനുശോചനമറിയിച്ചു. 2004 സെപ്റ്റംബറിലാണ് മോഹൻ അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിന്റെ ഭാഗമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക