
തിരുവനന്തപുരം: പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാവമുള്ളയാളാണ് സാന്ദ്രയെന്നാണ് സൂചന. സംഭവം നടക്കുമ്ബോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group