ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ ശവസംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ച്‌ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പുലര്‍ച്ചെ 4 മണി മുതല്‍ ആയിരക്കണക്കിനാളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ എത്തിയത്. 1,000 ത്തിലധികം ഇറ്റാലിയന്‍ സുരക്ഷാ സേനയെ ചടങ്ങിനായി വിന്യസിച്ചിട്ടുണ്ട്. ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ദിനാള്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ് ജോവാന്‍ ബാറ്റിസ്റ്ററിന് കുര്‍ബാന അര്‍പ്പിക്കും. 120 കര്‍ദിനാള്‍മാരും 400 മെത്രാന്‍മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക