CrimeFlashIndiaNews

ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റര്‍ അകലെ സംസ്‌കരിച്ചു; ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍: സംഭവം ഉത്തര്‍പ്രദേശിൽ.

ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഡോക്ടര്‍ ആണ് അറസ്റ്റിലായിരിക്കുന്നതും. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സ്വദേശിയായ അഭിഷേക് അശ്വതിയാണ് അസസ്റ്റിലായത്. അഭിഷേക് ഭാര്യയായ വന്ദന ശുക്ല (28) യെയാണ് കൊലപ്പെടുത്തിയത്. നവംബര്‍ 26നാണ് കൊലപാതകം നടന്നത്. 400 കീലോമിറ്റര്‍ അകലെലയുള്ള ഗര്‍മുക്തകേശ്വറില്‍ കൊണ്ടുപോയാണ് മൃതദേഹം സംസ്‌കരിച്ചത്.

ആയുര്‍വേദ ഡോക്ടറാണ് അഭിഷേക് അശ്വതി. കുടുംബവഴക്കിനിടെ അഭിഷേകും പിതാവ് ഗൗരി ശങ്കറും ചേര്‍ന്ന് ഭാരമുള്ള വസ്തുവച്ച്‌ വന്ദനയുടെ തലയ്ക്കടിച്ചു. തലയ്‌ക്കേണ്ട മാരകമായ പരിക്കിനെ തുടര്‍ന്ന് വന്ദന മരണമടയുകയായിരുന്നു. പിറ്റേന്ന് കൊലപാതകത്തിനു ശേഷം ഭാര്യയെ കാണാനില്ലെന്ന് അഭിഷേക് കോത്‌വാലി സദര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. വീട്ടിലുള്ള വിലപിടിപ്പുളള ചില സാധനങ്ങളുമായാണ് വന്ദനയെ കാണാതായതെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദമ്ബതികള്‍ തമ്മിലുള്ള വഴക്കിനെ കുറിച്ച്‌ അറിഞ്ഞ പോലീസ് അഭിഷേകിനെ നിരീക്ഷിച്ചുവരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മൃതദേഹം സ്യുട്ട്‌കേസില്‍ അടച്ച്‌ ഇവരുടെ ക്ലിനിക്കായ ഗൗരി ചികിത്സാലയയില്‍ കൊണ്ടുപോയി. തുടര്‍ന്ന് ഒരു ആംബുലന്‍സ് വിളിച്ച്‌ ഗര്‍ മുക്തകേശ്വരില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നുവെന്ന് എ.എസ്.പി അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. തിങ്കളാഴ്ചയാണ് പോലീസ് അഭിഷേക് അശ്വതിയെ കസ്റ്റഡിയില്‍ എടുത്തത്. ഒരു ദിവസം മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ പിറ്റേന്നാണ് കുറ്റം സമ്മതിച്ചത്. അഭിഷേകിനും ഭാര്യയ്ക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അപകടത്തില്‍മരിച്ച സ്ത്രീയെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുകയാണെന്നാണ് ഇവര്‍ ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത്.

2014ലാണ് ലഖിംപുര്‍ മൊഹല്ല ബഹാദുര്‍നഗര്‍ സ്വദേശിയായ അഭിഷേകും വന്ദന ശുക്ലയും വിവാഹിതരാകുന്നത്. സിതാപൂര്‍ റോഡില്‍ ഇരുവരും ചേര്‍ന്ന് ഗൗരി ചികിത്സാലയ എന്ന പേരില്‍ ആശുപത്രി സ്ഥാപിച്ച്‌ അവിടെ പ്രാക്ടീസ് തുടരുകയായിരുന്നു. ഇവര്‍ക്കിടയില്‍ വഴക്കൂം പതിവായിരുന്നു. ഗൗരി ചികിത്സാലയത്തിലെ ജോലി ഉപേക്ഷിച്ച്‌ ചമല്‍പുരിലെ ലക്ഷിം നാരായണ്‍ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാന്‍ വന്ദന തീരുമാനിച്ചതിനു പിന്നാലെയാണ് കൊലപാതകം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button