ബെംഗളൂരു: സ്ത്രീധന പീഡന കേസിൽ കന്നഡ സിനിമ–സീരിയൽ നടി അഭിനയയ്ക്കു കർണാടക ഹൈക്കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു. സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ ചെലുവ എന്നിവർക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.

80,000 രൂപയും 250 ഗ്രാം സ്വർണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002 ലാണു ലക്ഷ്മിദേവി പരാതി നൽകുന്നത്. വിവാഹ ശേഷവും പണം വാങ്ങി. കൊടുക്കാൻ വിസമ്മതിച്ചപ്പോൾ വീട്ടിൽ നിന്നു പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. 1984ൽ പുറത്തിറങ്ങിയ ‘അനുഭവ’യാണ് അഭിനയയുടെ ആദ്യ ചിത്രം. ഇതിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക