രേഖകള്‍ കൈമാറിയാല്‍ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.എസ്.ടി സംബന്ധിച്ച്‌ ലോക്സഭയില്‍ ശശി തരൂര്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ജി.എസ്.ടി ഇനത്തില്‍ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.

ജി.സ്.ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വൈകുന്നതാണ് കാരണം. രേഖകള്‍ കൈമാറാതെ കുടിശിക അനുവദിക്കാന്‍ സാധിക്കില്ല. കുടിശിഖ സംബന്ധിച്ച രേഖകള്‍ തന്‍റെ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജി.എസ്.ടി നഷ്ടപരിഹാര വകയിലുള്ള എല്ലാ കുടിശികയും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും നിലവില്‍ 2017 മുതല്‍ 4,439 കോടി രൂപ മൊത്തം കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി ശശി തരൂര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക