വാഹന വിപണി ഉണര്‍ന്നു പ്രവര്‍ത്തിച്ചൊരു വര്‍ഷമായിരുന്നു 2022. രണ്ട് വര്‍ഷക്കാലമായി കൊവിഡ് പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയപ്പോള്‍ ഏതൊരു മേഖലയേയും പോലെ തന്നെ വാഹന വ്യവസായവും ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ വര്‍ഷം കൊറോണ വൈറസിന്റെ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്നതോടെ ബ്രാന്‍ഡുകളെല്ലാം നിരവധി കിടിലന്‍ മോഡലുകളുമായി കളം നിറഞ്ഞു നിന്നു.

ചെറിയ കാര്‍ വിഭാഗത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍, മാരുതി സുസുക്കിയില്‍ നിന്നും സിട്രണില്‍ നിന്നുമുള്ള നാല് പ്രധാന കാര്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചത്. 2022-ല്‍ വില്‍പ്പനയ്‌ക്കെത്തിയ പുതിയ ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങളും വിലകളും അറിയാം . 2023 തുടക്കമാവുമ്ബോഴേക്കും മിക്ക കമ്ബനികളും വാഹനങ്ങളുടെയെല്ലാം വില വര്‍ധിപ്പിക്കാനും തയാറെടുത്തു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കുറഞ്ഞ ബജറ്റില്‍ പുത്തനൊരു കാര്‍ വാങ്ങാന്‍ പോവുന്നവര്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട പോയ വര്‍ഷം എത്തിയ ചെറുകാറുകളെ അറിഞ്ഞിരിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതി സുസുക്കി ബലേനോ

പുതുക്കിയ മാരുതി സുസുക്കി ബലേനോ 2022 ഫെബ്രുവരിയില്‍ 6.35 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. മുന്‍തലമുറ ആവര്‍ത്തനത്തെ അപേക്ഷിച്ച്‌ ഹാച്ച്‌ബാക്കിന് കാര്യമായ സ്റ്റൈലിംഗ് മാറ്റങ്ങളും ഫീച്ചര്‍ അപ്‌ഗ്രേഡുകളും ലഭിച്ചു. അതുമാത്രമല്ല, ശക്തമായ ബോഡിയും മികച്ച നിര്‍മാണ നിലവാരവുമെല്ലാം മുന്‍ഗാമിയെ അപേക്ഷിച്ച്‌ മെച്ചപ്പെട്ടതായും ഏവര്‍ക്കും അഭിപ്രായമുണ്ട്. അതോടൊപ്പം ആകര്‍ഷകമായ വില നിലവാരം നല്‍കിയതും ബലേനോയെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന ഘടകമാണ്.

സ്‌മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ആമസോണ്‍ അലക്‌സ പിന്തുണ, വോയ്‌സ് കമാന്‍ഡ് പിന്തുണ, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, സുസുക്കിയുടെ കണക്‌റ്റ് കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആര്‍ക്കാമിസ് എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയെല്ലാമാണ് പുതിയ പ്രീമിയം ഹാച്ചിന്റെ പ്രധാന സവിശേഷതകള്‍. പുതിയ മാരുതി ബലേനോയില്‍ 90 bhp കരുത്തേകുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് K12N പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

പുത്തന്‍ മാരുതി സുസുക്കി വാഗണ്‍ആര്‍

രൂപത്തില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലെങ്കിലും വാഗണ്‍ആര്‍ ഹാച്ച്‌ബാക്കിനെ ഈ വര്‍ഷം മാരുതി സുസുക്കി ഒന്നു പരിഷ്ക്കരിച്ചിരുന്നു. രൂപത്തിലല്ല, ഭാവത്തിലാണ് കാര്യമെന്ന് ചുരുക്കം. ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി, ISS (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്), കൂള്‍ഡ് EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത ജനപ്രിയമായ ഫാമിലി കാര്‍ ഇപ്പോള്‍ 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുമായാണ് വിപണിയില്‍ വരുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോ K10

2022 ഓഗസ്റ്റില്‍ പുറത്തിറക്കിയ പുതിയ തലമുറ മാരുതി സുസുക്കി ആള്‍ട്ടോ K10 ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈന്‍, അപ്മാര്‍ക്കറ്റ് ഇന്റീരിയര്‍, 67 bhp പവറുള്ള പുതിയ 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിന്‍ എന്നിവയുമായാണ് വരുന്നത്. പോരാത്തതിന് 3.99 ലക്ഷം രൂപ മുതല്‍ 5.95 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയുമാണ് ഈ എന്‍ട്രി ലെവല്‍ കാറിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ഹാച്ച്‌ബാക്കിന്റെ പുതിയ മോഡല്‍ ഹാര്‍ട്‌ടെക്‌റ്റ് പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയെടുത്തിരിക്കുന്നതും. ആള്‍ട്ടോ 800-നേക്കാള്‍ നീളവും ഉയരവും വലിപ്പവുമാണ് K10 വേരിയന്റിനുള്ളത്. വീല്‍ബേസ് ആള്‍ട്ടോ 800-നേക്കാള്‍ 20 mm കൂടുതലാണെന്നും മാരുതി സുസുക്കി പറയുന്നു. ഈ 1000 സിസി മോഡലില്‍ 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും ഉണ്ട്. മേമ്ബൊടിക്കായി ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, നാല് സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയും കാറിന്റെ ഹൈലൈറ്റുകളാണ്.

സിട്രണ്‍ C3

ഹാച്ച്‌ബാക്കാണോ മൈക്രോ എസ്‌യുവിയാണോ ഇതെന്ന സംശയം സിട്രണ്‍ C3-യെ കുറിച്ച്‌ പലര്‍ക്കുമുണ്ട്. എന്നാല്‍ എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്‌ബാക്ക് എന്നാണ് സിട്രണ്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഓഫറാണ് C3. 5.71 ലക്ഷം രൂപ മുതല്‍ 8.06 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ലൈവ്, ഫീല്‍ വകഭേദങ്ങളിലാണ് വാഹനത്തെ ആഭ്യന്തര തലത്തില്‍ കമ്ബനി പരിചയപ്പെടുത്തിയിരിക്കുന്നതും.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയില്‍ ഇത് ലഭിക്കും. ആദ്യത്തേത് 82 bhp കരുത്തില്‍ 115 Nm torque നല്‍കുമ്ബോള്‍ ടര്‍ബോ യൂണിറ്റ് 110 bhp പവറില്‍ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എന്നിവയാണ് വാഹനത്തിലെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ വഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക