മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ നന്ദകുമാര്‍ മുഖ്യമന്ത്രിക്കെതിരെ അസഭ്യ വാക്കുകള്‍ വായിക്കുന്ന വീഡിയോ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കണ്ണൂര്‍ സ്വദേശിയായ അഹമദ് എന്നയാള്‍ വാട്‌സ് ആപില്‍ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്നാണ് വാദം. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക