ബോളിവുഡ് യുവ താരം ആയുഷ്‍മാൻ ഖുറാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. അനിരുദ്ധ് അയ്യര്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇതിന്റെ ട്രൈലെർ രംഗങ്ങളിൽ നിന്നും ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ആയുഷ്‍മാൻ ഖുറാന ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നതെന്ന സൂചനയാണ് നമ്മുക്ക് ലഭിച്ചത്. വൈറലായി മാറിയ ട്രൈലർ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഐറ്റം സോങ്ങ് കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

നടി നോറ ഫത്തേഹിയുമായി പുറത്തിറങ്ങിയ ജേഡ നേഷ എന്ന വീഡിയോ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി മലൈക അറോറയാണ് . ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള ഐറ്റം ഡാൻസറായ മലൈക ഐറ്റം ഡാൻസ് രംഗത്തേക്ക് തിരിച്ചെത്തുന്ന ഗാനം കൂടിയാണ് ഇത്. ഇപ്പോൾ വന്നിരിക്കുന്ന ഈ പുതിയ ഗാനം ബോളിവുഡിലെ ക്ലാസിക് ഹിറ്റ് ഗാനമായ ആപ് ജൈസാ കോയി മേരെ സിന്ദഗി മേം ആയെ എന്നതിന്റെ റീമിക്സ് ആണ് . ഈ ഗാനത്തിൽ മലൈക അറോറ അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഗാനം ആലപിച്ചിരിക്കുന്നത് സാറാഹ് എസ് ഖാൻ, അല്താമാഷ് ഫരീദി എന്നിവർ ചേർന്നാണ് . തനിഷ്‌ക് ബാഗ്ചി ഈണം നൽകിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് അദ്ദേഹവും ഇന്ദീവരും ചേർന്നാണ്. കുർബാനി എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈ ഗാനം അന്ന് ആലപിച്ചത് നാസിയ ഹാസൻ ആയിരുന്നു , ഈ ഗാനത്തിന് അന്ന് ഈണം നൽകിയത് ബിഡ്ഡുവുമാണ്. ആയുഷ്മാൻ ഖുറാനക്കൊപ്പം ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ജയദീപ് അഹാവത്തും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ടി സീരിസ്, കളർ യെല്ലോ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുൽഷൻ കുമാർ, ആനന്ദ് എൽ റായ് എന്നിവർ ചേർന്നാണ്. മനോജ് ലോബോ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഡ്ലി പെരെരയാണ്. ഡിസംബർ 2 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, ജയദീപ് അഹാവത് എന്നിവരെ കൂടാതെ മിറബെൽ സ്റ്റുവർട്ട്, ജിതേന്ദ്ര റായ്, സൈമൺ ബ്രിട്ടൺ, ഹിട്ടെൻ പാട്ടേൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക