
വണ്ടിപ്പെരിയാര്‍ മഞ്ചുമല രാജമുടി ഭാഗത്ത് 3 വയസ് പ്രായമുള്ള പെണ്‍ പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മഞ്ജുമലയ്ക്കും രാജഗിരിയ്ക്കും ഇടയിലുള്ള തോടിന് കരയിലായാണ് ചത്ത പുലിയെ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഈ ഭാഗത്തെ എസ്റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് പുള്ളി പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത് തുടര്‍ന്ന് തൊഴിലാളികള്‍ എസ്റ്റേറ്റ് വാച്ചറെ വിവരമറിയിച്ചു. എസ്റ്റേറ്റ് വാച്ചര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് 2 പുലികളെ കണ്ടതായും 3 മാസങ്ങള്‍ക്ക് മുന്‍പ് 4 ഓളം വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ച നിലയില്‍ കണ്ടെത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു.