സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീര്‍ രാജ്ഭവനില്‍ ഗവര്‍ണറെ കാണുന്നത്.

ഇത് അനൗപചാരിക സന്ദര്‍ശനം മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബില്ലുകളില്‍ ഒപ്പിടുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഗവർണർക്കെതിരെ സിപിഎം പരസ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമസഭാ സ്പീക്കർ ഷംസീർ അദ്ദേഹത്തെ നേരിൽ സന്ദർശിച്ചത് ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക