ടെക് ലോകത്തെ ഭീമനായ മെറ്റയുടെ വരുമാനത്തില്‍ വന്‍ ഇടിവ്. 2022- ലെ മൂന്നാം പാദത്തിലെ വരുമാനത്തില്‍ 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെറ്റയുടെ പ്രധാന വരുമാന സ്രോതസായ പരസ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത്തവണ തിരിച്ചടി നേരിട്ടത്. കൂടാതെ, വിവിധ ഘട്ടങ്ങളിലെ ഉയര്‍ന്ന ചിലവും വരുമാനം ഇടിയാന്‍ കാരണമായിട്ടുണ്ട്.

മുന്‍പ് മെറ്റയുടെ വരുമാനത്തെ കുറിച്ച്‌ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നു. 2022 ന്റെ മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 27.71 ബില്യണ്‍ ഡോളറും അറ്റവരുമാനം 4.4 ബില്യണ്‍ ഡോളറുമായിരുന്നു. എന്നാല്‍, പ്രവചനത്തെക്കാള്‍ കുറവ് വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെറ്റയുടെ കണക്കുകള്‍ പ്രകാരം, ഫേസ്ബുക്കിന് മൂന്നാം പാദത്തില്‍ ശരാശരി 1.984 ബില്യണ്‍ പ്രതിദിന സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഫേസ്ബുക്കില്‍ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക