കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം നടൻ അലൻസിയറും ഭീമൻ രഘുവും ആണ്. അതിന് കാരണമാകട്ടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയും. അവാര്‍ഡ് വേദിയില്‍ അലൻസിയറുടെ ‘പെണ്‍പ്രതിമ’ പരാമര്‍ശവും, ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നത് വരെ ഒറ്റനില്‍പ്പ് നിന്നതും ആണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്.

ഈ അവസരത്തില്‍ രണ്ട് നടന്മാരെയും പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി.”എന്തൊരു നല്ല പ്രതിമ അല്ലെ…അയ്യോ പ്രതിമ അല്ല പ്രതിഭ !!! DigiArtsന്റെ കലാപ്രതിഭക്ക് ആശംസകള്‍. AlencierLeyLopez ന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!”, എന്നാണ് രചന സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഭീമൻ രഘുവിനെ അവാര്‍ഡ് ആയി ചിത്രീകരിച്ചിരിക്കുന്ന ആര്‍ട്ടും രചന പങ്കുവച്ചിട്ടുണ്ട്. ഡിജി ആര്‍ട്ട് ആണ് ഈ കാര്‍ട്ടൂണ്‍ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !!! DigiArts ന്റെ കലാപ്രതിഭക്ക് ആശംസകൾ 🤩🙏 #AlencierLeyLopez ന് ഈ "പ്രതിഭ" മതിയാകുമോ എന്തോ!!!

Posted by Rachana Narayanankutty on Saturday, 16 September 2023

ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്പെഷ്യല്‍ ജൂറി പരാമര്‍ശം ആയിരുന്നു അലന്‍സിയറിന് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആയിരുന്നു നടന്‍റെ വിവാദ പരാമര്‍ശം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലൻസിയര്‍ പറഞ്ഞിരുന്നു. പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു. പിന്നാലെ താന്‍ പറഞ്ഞത് സ്ത്രീവിരുദ്ധതയല്ലെന്ന് പറഞ്ഞ് അലന്‍സിയര്‍ രംഗത്ത് എത്തിയിരുന്നു.

ഇതേവേദിയല്‍ മുഖ്യമന്ത്രി പിണറായി പ്രസംഗിച്ച 15മിനിറ്റാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. ബഹുമാന സൂചകമായാണ് അങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രിയെ തന്‍റെ പിതാവിന് തുല്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ വന്‍ ട്രോളുകളാണ് ഉയര്‍ന്നത്. നമ്മള്‍ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല്‍ ‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തന്‍റെ കുടുംബം പഠിപ്പിച്ചിട്ടുള്ളതെന്നാണ് ട്രോളുകളോട് നടന്‍ പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക