ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റിയതിന് സിനിമാ നിര്‍മ്മാതാവിനെതിരെ കേസ്. കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യയുടെ ശരീരത്തിലൂടെ കമല്‍ കിഷോര്‍ മിശ്ര കാര്‍ ഇടിച്ച്‌ കയറ്റിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒക്ടോബര്‍ 19ന് അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച്‌ പുറത്തിറങ്ങിയപ്പോഴാണ് പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ സ്ത്രീയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയില്‍ കമാല്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്തതായി അംബോലി പൊലീസ് പറഞ്ഞു.കമാല്‍മിശ്രയ്‌ക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ‘ദേഹതി ഡിസ്‌കോ’ എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക