രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് എംഎൽഎ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സിപിഎം തണലിൽ അഭിമാന പോരാട്ടം ആയി കണ്ട മത്സരത്തിലാണ് യുഡിഎഫ് മിന്നും വിജയം നേടിയത്. കള്ളൊഴുക്കിയും, കാശു വിതറിയും രാമപുരം ബാങ്ക് പിടിച്ചെടുക്കാം എന്നുള്ള കേരള കോൺഗ്രസിന്റെ ധാർഷ്ട്യത്തിന് രാമപുരത്തെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകിയ ദിനമാണ് ഇന്ന് എന്ന ആമുഖത്തോടെ ആരംഭിക്കുന്ന കുറിപ്പിൽ ജോസ് കെ മാണിയെ പരിഹസിച്ചും, യുഡിഎഫ് പ്രവർത്തകരെയും വോട്ടർമാരെയും അഭിനന്ദിച്ചും കാപ്പൻ ചെറിയ വാക്കുകളിൽ കത്തിക്കയറി.

കള്ളൊഴുക്കിയും, കാശു വിതറിയും രാമപുരം ബാങ്ക് പിടിച്ചെടുക്കാം എന്നുള്ള കേരള കോൺഗ്രസിന്റെ ധാർഷ്ട്യത്തിന് രാമപുരത്തെ…

Posted by Mani C Kappen on Sunday, 3 September 2023

ഗുണ്ടായിസത്തെ ചെറുത്തു തോൽപ്പിച്ച വിജയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടുകൂടി യുഡിഎഫ് സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിക്കാനുള്ള ശ്രമങ്ങളും, സിപിഎം കേരള കോൺഗ്രസ് നേതാക്കളുടെ കാവലിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളും വ്യാപകമായിട്ടും അവയെ ചെറുത്താണ് യുഡിഎഫ് വിജയം നേടിയത്. ഒരുവേള പോലീസിന് നേരെ വരെ കയ്യാങ്കളിയുമായി കേരള കോൺഗ്രസ് അനുയായികൾ നീങ്ങിയപ്പോൾ അവരെ സധൈര്യം നിന്ന് ചെറുത്തും, തിരികെ വെല്ലുവിളിച്ചും ഡിസിസി ജനറൽ സെക്രട്ടറി സി.ടി രാജന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കേരള കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നു. ഇതോടുകൂടി സംഘർഷം ഉണ്ടാക്കി ബാങ്ക് പിടിക്കാം എന്ന ഇടതു മോഹത്തിന് തിരിച്ചടിയേറ്റത് യുഡിഎഫ് വിജയത്തിൽ നിർണായകമായി. സംരക്ഷണം ഉറപ്പായതോടുകൂടി അംഗങ്ങൾ കൂട്ടത്തോടെ എത്തി വോട്ടു ചെയ്യുകയും യുഡിഎഫ് പാനൽ ഉജ്ജ്വല വിജയം നേടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക