മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല.

മെസഞ്ചറും പ്രവർത്തന രഹിതമാണ്. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. അതെ സമയം instagramdown, facebookdown എന്നീ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെൻഡിങ്ങായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക