സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണവുമായി ഒന്നാം പ്രതി സ്വപ്‌നാ സുരേഷ്. ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5 മണിക്ക് സ്വപ്ന ലൈവില്‍ വരും. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല.

സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://m.facebook.com/story.php?story_fbid=pfbid0dXTkgkLXSYVuxnsBFvVhjspDLbKhAe1dXGJ6B21w9ZypADuP4FTt8BXHWPcm3YRPl&id=822720679&mibextid=Nif5oz

‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’

അതേസമയം സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ഒന്‍പത് മണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.ലൈഫ് മിഷന്‍ ഇടപാടില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് ആദ്യ ദിവസം ചോദ്യം ചെയ്തതെന്നും ചോദ്യങ്ങളോട് സഹകരിക്കുന്ന നിലപാടാണ് രവീന്ദ്രന്‍ സ്വീകരിച്ചതെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു രവീന്ദ്രന്റെ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക