ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സൂചന നല്‍കി മെറ്റ (ഫേസ്ബുക്ക്). കൂടാതെ മെറ്റ പുതിയ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കമ്ബനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഹ്യൂമന്‍ റിസോഴ്‌സ്, അഭിഭാഷകര്‍, സാമ്ബത്തിക വിദഗ്ധര്‍, ഉന്നത എക്‌സിക്യൂട്ടീവുകള്‍ എന്നിവരോട് കമ്ബനിയുടെ അധികാരശ്രേണികള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്ബനി പദ്ധതിയിടുന്നതായി സൂചനയുണ്ട്.

മെറ്റ ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന അടുത്തിടെ മാര്‍ക്ക്‌ സക്കര്‍ബര്‍ഗും നല്‍കിയിരുന്നു. ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളില്‍ ഒന്നില്‍, ഫേസ്ബുക്ക് കഴിഞ്ഞ നവംബറില്‍ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്ബനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു. ഇതോടൊപ്പം, 2023 ക്യു 1 വരെ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെറ്റയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തേതാണ് കഴിഞ്ഞ വര്‍ഷത്തെ പിരിച്ചുവിടലുകള്‍. കോവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ കുതിച്ചുചാട്ടം നേരിടാന്‍ കമ്ബനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു. ഇ-കൊമേഴ്‌സിന്‍റെ വന്‍ കുതിപ്പ് വലിയ വരുമാന വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു. പാന്‍ഡെമിക് അവസാനിച്ചതിന് ശേഷവും ഇത് തുടരുന്ന സ്ഥിതിയാണ് പ്രതീക്ഷിച്ചത്. പലരും ഇതാണ് പ്രവചിച്ചത്, അതിനാല്‍, നിക്ഷേപം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കമ്ബനി തീരുമാനിച്ചു, എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.. അടുത്തിടെ സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. അതുകൂടാതെ, മെറ്റ 7000 ജീവനക്കാര്‍ക്ക് ‘ അവരുടെ പ്രകടന അവലോകനത്തില്‍ ‘Subpar’ (ശരാശരിയില്‍ താഴെ) റേറ്റിംഗാണ് നല്‍കിയിരിയ്ക്കുന്നത്. ഇത് കമ്ബനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് വേദിയൊരുക്കിയേക്കാം എന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക