സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര്‍ ധാരാളമാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യാജന്മാർ നിരവധി തട്ടിപ്പുകളും നടത്താറുണ്ട്. ഇത്തരത്തിൽ ഒരു തട്ടിപ്പ് ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ് ചലച്ചിത്ര നടി മാലാ പാർവതി. രേഖാ മേനോൻ എന്ന പേരുള്ള ഫേസ്ബുക്ക് പേജിൽ നിന്ന് നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ നൽകിയാണ് തട്ടിപ്പുകാർ വല വിരിച്ചിരിക്കുന്നത്.

നല്ലൊരു പങ്കാളിയെ തേടുന്നു എന്ന കുറിപ്പിനൊപ്പം ചലച്ചിത്രതാരം മാലാ പാർവതിയുടെ ഒരു ചിത്രമാണ് നൽകിയിരിക്കുന്നത്. അംബിക നായർ എന്നാണ് പേരെന്നും, നല്ലൊരു പങ്കാളിയെ തേടുന്നു എന്നുമാണ് കുറുപ്പിലുള്ളത്. ഈ കുറുപ്പിനൊപ്പം ആണ് മാലാ പാർവതിയുടെ ചിത്രവും ചേർത്തിരിക്കുന്നത്. 8129218699 എന്നത് വാട്സ്ആപ്പ് നമ്പർ ആയും ചേർത്തിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“സുഹൃത്തുക്കളെ.. ഒരു FB സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയതാ. ഒന്ന് റിപ്പോർട്ട് ചെയ്തേക്കാമോ?” എന്ന കുറിപ്പോടുകൂടി മാലാ പാർവതി തന്നെയാണ് തട്ടിപ്പ് പ്രൊഫൈലിന്റെ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഹണി ട്രാപ്പ് സംഘങ്ങൾ ഉൾപ്പെടെ ഇത്തരം മാർഗങ്ങൾ അവലംബിക്കാറുണ്ട്. നിരവധി ആളുകൾക്കാണ് ഇത്തരം സൈബർ ചതിക്കുഴികളിലൂടെ പണവും മാനവും നഷ്ടപ്പെടുന്നത്.

സുഹൃത്തുക്കളെ.. ഒരു FB സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയതാ. ഒന്ന് റിപ്പോർട്ട് ചെയ്തേക്കാമോ?

Posted by Maala Parvathi on Monday, 18 December 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക