സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്‌ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്ബത് പൈസയും പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്.

പുതിയ കേന്ദ്രനിയമമനുസരിച്ച്‌ യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം.രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണക്കാലത്തും സർക്കാർ ഏൽപ്പിക്കുന്ന ആഘാതം മലയാളിക്ക് മേൽ തുടരുകയാണ്. ദൈനംദിന ജീവിതത്തിൻറെ സമസ്ത മേഖലകളിലും ചിലവ് കൂടുന്നതുകൊണ്ട് മലയാളികളായ മധ്യവർത്തി കുടുംബങ്ങൾ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. കടുകാര്യസ്ഥയും ശമ്പള വേതന ആനുകൂല്യ വർദ്ധനയും മൂലം വൈദ്യുതി ബോർഡിൽ ഉണ്ടായ നഷ്ടങ്ങൾ ചുമക്കുന്നതിനു പുറമേയാണ് ഇപ്പോൾ വൈദ്യുതി പ്രതിസന്ധി മൂലമുള്ള അധിക ആഘാതവും ഉപഭോക്താക്കൾ ചുമക്കേണ്ടി വരുന്നത്.

കേന്ദ്ര നിലയങ്ങളിലെ തകരാര്‍ മൂലം ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നത് പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകള്‍ അനുസരിച്ച്‌ തുടര്‍ന്നും വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കിയെങ്കിലും ഉല്‍പാദക കമ്ബനികള്‍ വൈദ്യുതി നല്‍കാൻ തയാറായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക