ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ഇ.ഗോ (e.go) പുതിയ മൈക്രോ ഇവി അവതരിപ്പിച്ചു. ഇ.വേവ് എക്സ് (e.wave x) എന്നു പേരുള്ള ഈ കുഞ്ഞന്‍ കാര്‍ 2022 പാരീസ് മോട്ടോര്‍ ഷോയില്‍ ആണ് അവതരിപ്പിച്ചത്. കമ്ബനിയുടെ രണ്ടാമത്തെ പുതിയ ഇവി പ്രൊഡക്ഷന്‍ മോഡലാണിത്. ഈഗോ ലൈഫിന്റെ ക്രോസ്‌ഓവര്‍ വേരിയന്റായിട്ടാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ പുതിയ ആകര്‍ഷകമായ ഇവിയുടെ നീളം 3.41 മീറ്റര്‍ മാത്രമാണ്. അതായത് ഏറ്റവും ചെറിയ ഇലക്‌ട്രിക്ക് കാര്‍ എന്നും ഇതിനെ വിളിക്കാം. ഈ മൈക്രോ ഇവിക്ക് മൂന്ന് ഡോറുകള്‍ ഉണ്ട് എന്നതാണ് പ്രത്യേകത. നാല് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതോടൊപ്പം 86 കിലോവാട്ട് ബാറ്ററിയും പുതിയ ഇവിയില്‍ നല്‍കിയിട്ടുണ്ട്. ഇത് 107 bhp കരുത്ത് ലഭിക്കും. വരൂ, മൈക്രോ EV, e.wave x ന്റെ എല്ലാ സവിശേഷതകളെയും വിലയെയും കുറിച്ച്‌ വിശദമായി അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസൈനും രൂപവും
പുതിയ മൈക്രോ ഇവിയായ ഇ.വേവ് എക്സ് ഒരു ഫങ്കി ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മനോഹരമായ മിനി ഇവി ഗംഭീരമായും കാണപ്പെടുന്നു. ഇതോടൊപ്പം, ഉപയോക്താക്കള്‍ക്ക് മികച്ച ശക്തിയും 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡ്രൈവിംഗ് റേഞ്ചും ലഭിക്കുന്നു.

സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും
പുതിയ e.wave x ഇലക്‌ട്രിക് കാറില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്ബുകള്‍, LED DRL, റാലി-സ്റ്റൈല്‍ ലൈറ്റുകള്‍, സില്‍വര്‍ ബമ്ബറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ കാണുന്നത് പോലെ വിശാലമായ ഫെന്‍ഡര്‍ ഫ്ലെയറുകളും 18 ഇഞ്ച് വീലുകളും സിംഗിള്‍ ഡോറും കാറിന്റെ വശത്തായി കാണാം. ഇതിനൊപ്പം മനോഹരമായ ഇന്റീരിയര്‍ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എന്നിവയും കാറിലുണ്ട്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡിസ്പ്ലേയ്ക്ക് താഴെയുള്ള അലുമിനിയം സ്റ്റൈല്‍ പ്ലാസ്റ്റിക് ട്രിം, മധ്യഭാഗത്തുള്ള കണ്‍സോളില്‍ വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും കാറിന് ലഭിക്കുന്നു.

പവറും ചാര്‍ജിംഗും
ഈ ഇലക്‌ട്രിക് കാറിന്റെ ശക്തിയെക്കുറിച്ച്‌ പറയുമ്ബോള്‍, ഒറ്റ ഇലക്‌ട്രിക് മോട്ടോര്‍ ആണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 107 bhp പവര്‍ നല്‍കുന്നു. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട് വാഹനത്തിന്. റിയര്‍ വീല്‍ ഡ്രൈവ് ഫീച്ചറും കാറിലുണ്ട്. റേഞ്ചിന്റെ കാര്യത്തില്‍, കാര്‍ ഫുള്‍ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ഓടുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇതോടൊപ്പം 11 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച്‌ കാര്‍ ചാര്‍ജ് ചെയ്യാം.

വില
24,990 യൂറോ ആണ് കുഞ്ഞന്‍ വാഹനത്തിന്‍റെ വില. അതായത് ഇന്ത്യന്‍ വിലയനുസരിച്ച്‌ ഏകദേശം 20 ലക്ഷം രൂപയോളം വരും. പുതിയ e.wave X നിലവില്‍ ബുക്കിംഗിന് ലഭ്യമാണ്. ഇതിന്റെ ഡെലിവറി 2022 വര്‍ഷത്തിന്റെ അവസാനത്തോടെ ആരംഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക