കണ്ണൂര്‍:ഡാം മാനേജ്‌മെന്റില്‍ 2018 ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. അന്ന് നദിയില്‍ അടിഞ്ഞ പാറയും ചെളിയും മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകള്‍ ഒരുമിച്ച്‌ തുറക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുമ്ബോള്‍ ഡാം തുറക്കരുത്.

കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി വലിയ ദുരന്തമായി.അത് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണം.നെതര്‍ലന്റിനെ മാതൃകയാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ ആശയത്തിന് എതിരാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കോട്ട പോലെ മതില്‍ ഉയര്‍ത്തിയാണ് നടപ്പാക്കുക. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിലോല അവസ്ഥ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനം വേണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക