കെഎസ്‌ആര്‍ടിസി ട്രേഡ് യൂണിയനുമായി എംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടനം ബഹിഷ്‌കരിക്കും. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇലക്‌ട്രിക് ബസ്സുകളുടെ സര്‍വീസ് തടയുമെന്ന് സിഐടിയുവും അറിയിച്ചു. ശമ്ബളം നല്‍കാതെ കെഎസ്‌ആര്‍ടിസിയില്‍ പരിഷ്‌കാരം വേണ്ടെന്ന നിലപാടെടുത്ത ഭരണപക്ഷ സംഘടനയായ സിഐടിയു, തിരുവനന്തപുരം സിറ്റിയില്‍ ഇന്ന് തുടങ്ങുന്ന ഹ്രസ്വദൂര സര്‍വീസുകള്‍ തടയുമെന്ന് അറിയിക്കുകയായിരുന്നു. സിഎംഡി വിളിച്ച ചര്‍ച്ച പ്രഹസനമാണ്.

ഉദ്ഘാടനത്തിനെതിരേ പ്രതിഷേധിക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും നിലപാടെടുത്തു. കെ സ്വിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ നാളെ ആരംഭിക്കുന്നതിനു മുന്നോടിയായാണ് യൂനിയനുകളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളം ലഭിക്കാത്ത തൊഴിലാളികള്‍ക്കു മുന്നിലേക്ക് പുതിയ പരിഷ്‌കാരങ്ങളുമായി വരരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണെന്ന് സിഐടിയു നേതൃത്വം പറഞ്ഞു. വിപുലമായ ചര്‍ച്ചകളിലൂടെ മാത്രമേ ഇതിനു സാധിക്കൂ. എന്നാല്‍, ഏകപക്ഷീയമായി നാളെ സ്വിഫ്റ്റ് സര്‍വീസുകള്‍ ആരംഭിക്കുമെന്നു പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കുമെന്നാണ് തങ്ങള്‍ നിലപാടെടുത്തത്. സര്‍വീസ് നടത്തുകയാണെങ്കില്‍ തടയുമെന്നും നേതൃത്വം അറിയിച്ചു.

ഇലക്‌ട്രിക് ബസ്സുകളിലേക്ക് മാറുമ്ബോള്‍ വലിയ രീതിയില്‍ ചെലവ് കുറയുകയും ലാഭമുണ്ടാവുകയും ചെയ്യുമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. കെ സ്വിഫ്റ്റ് ആണ് ബസ്സുകള്‍ ഓപറേറ്റ് ചെയ്യുക. എന്നാല്‍, മാനേജ്‌മെന്റിന്റെ വാദം തൊഴിലാളി സംഘടനകള്‍ തള്ളി. ദീര്‍ഘദൂര സര്‍വീസുകള്‍ക്കു പുറമേ ഹ്രസ്വദൂര സര്‍വീസുകള്‍ കൂടി കെ സിഫ്റ്റിലേക്ക് മാറിയ ശേഷം കെഎസ്‌ആര്‍ടിസി അപ്രസക്തമാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നാണ് യൂനിയനുകള്‍ പറയുന്നത്. ട്രേഡ് യൂനിയനുകളോട് ആലോചിക്കാതെയാണ് തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക