കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരായ 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വനിതാ പോലീസ് ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ചൂലാം വയല്‍ സ്കൂളിന് മുന്‍പില്‍ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സ്കൂള്‍ സമയത്തിന് മുമ്ബായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മേഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Summary- More than 20 bus passengers were injured in a collision between a bus and a lorry at Kundamangalam Choolam vayal in Kozhikode. The incident happened at 7.30 am today. The Fatimas bus, which was going to Kozhikode from Thamarassery, collided with an oncoming lorry. More than 20 people, including a woman police officer, were injured in the accident. No one was seriously injured.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക