കൊല്ലത്ത് സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താവണിമുക്ക് സ്വദേശി മോഹനൻ ആണ് മരിച്ചത്. മങ്ങാട് താന്നിക്കമുക്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം.

വീതി കുറഞ്ഞ റോഡില്‍ മറികടക്കുന്നതിനിടെ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക