നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) വയനാട്ടിലുണ്ടായ അപകടത്തില്‍ മരിച്ചു. മഞ്ചേരി സ്വദേശിയായ ഫാത്തിമ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ബൈക്കിലൊപ്പമുണ്ടായിരുന്ന അജ്മിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടി നിയന്ത്രണം തെറ്റി റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബുഷ്‌റയാണ് തസ്‌ക്കിയയുടെ മാതാവ്. മുഖ്താര്‍ അഹമ്മദ് യാസീന്‍, തബ്ഷിറ, മുഷ്താഖ് അഹമ്മദ് യാസിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി കിഴക്കേ തലയിലുള്ള വീട്ടില്‍ എത്തിച്ചു. എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ഒ.എം.എ. സലാമിന് മകളുടെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പരോള്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക