വാഷിങ്ടണ്‍: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥന്‍ വീടിനുള്ളില്‍ 125 പാമ്പുകള്‍ക്ക് നടുവില്‍ മരിച്ച നിലയില്‍. ഡേവിഡ് (49) എന്നയാള്‍ക്കാണ് ദാരുണാന്ത്യം. അമേരിക്കയിലെ മെരിലാന്‍ഡിലാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍വാസിയാണ് ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്ക് നടുവില്‍ ഇയാള്‍ കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടിയ വിഷമുള്ളതും അല്ലാത്തതുമായ നിരവധി പാമ്പുകളെയും 14 അടിയോളം നീളമുള്ള മഞ്ഞ ബര്‍മീസ് പെരുമ്പാമ്പിനെയും ഇവിടെ നിന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഡേവിഡ് ഇത്രയധികം പാമ്പിനെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിവരം അയല്‍ക്കാര്‍ പോലും അറിഞ്ഞിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്പുകളെ ഇയാള്‍ സുരക്ഷിതമായാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീട്ടില്‍ നിന്ന് പാമ്പുകളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും അധികൃതര്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബാള്‍ട്ടിമോറിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക