ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ ദിശയിലേക്ക് യുടേണ്‍ എടുത്ത പ്രവൃത്തിയാണ് ബൈക്ക് യാത്രികന്റെ മരണത്തില്‍ കലാശിച്ചത്.

21-കാരനായ ആകാശ് സിംഗാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.ഇ-റിക്ഷയില്‍ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്റെ ബാലൻസ് നഷ്ടമായി റോഡില്‍ തെന്നിവീഴുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റാണ് യുവാവ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവന്ന വീഡിയോയില്‍ ഓട്ടോ ഡ്രൈവറുടെ പിഴവ് വ്യക്തമാണ്. അപകടം നടന്നതിന് പിന്നാലെ റിക്ഷ നിർത്താതെ ഇയാള്‍ ഓടിച്ചു പോകുകയായിരുന്നു. റോഡിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനം നിർത്തിയില്ല. ഇ-റിക്ഷാക്കാരനെതിരെ ആകാശിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക