പത്തനംതിട്ട: ഏഴുമാസം മുമ്ബ് വിവാഹം കഴിഞ്ഞ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ കുമ്ബനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഏഴു മാസം മുന്‍പാണ് വിഷ്ണുവും സൂര്യയും വിവാഹം കഴിച്ചത്. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്തുവരികയാണ്. വിഷ്ണു നേരത്തെ 2 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക