റെസ്റ്റോറന്റില്‍ പോയി നോണ്‍ വെജ് വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവിടെ ഒരു വിനോദ സഞ്ചാരിയായ യുവതി റെസ്റ്റോറന്റില്‍ പോയി ആരും പ്രതീക്ഷിക്കാതെ ചെയ്തത് ഒരു സത്കര്‍മ്മമാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

വിനോദസഞ്ചാരികളായ ദമ്ബതികള്‍ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റില്‍ പോയി 18,000 രൂപ വില വരുന്ന ജീവനുള്ള ഒരു കൊഞ്ചിന് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് അവിടെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.യുവതി വാങ്ങിയ കൊഞ്ചിനെ ഉടൻ തന്നെ കടലിലേക്ക് തിരിച്ച്‌ വിടുന്ന കാഴ്ചയായിരുന്നു അത്. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സ്വിറ്റ്സര്‍ലാൻഡ് സ്വദേശികളായ ദമ്ബതികളാണ് ഇവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊഞ്ചിന്റെ തൂക്കത്തിന് അനുസരിച്ച്‌ 210 യൂറോ ആണ് റെസ്റ്റോറന്റ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. അതായത് ഏകദേശം 18000 രൂപയ്ക്ക് മുകളില്‍ വരും വില. ജീവനുള്ള കൊഞ്ചിനെ കണ്ടപ്പോള്‍ സഹതാപം തോന്നിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറയുന്നു. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്ന് കടലിലേക്ക് വിട്ടയച്ചാല്‍ കൊഞ്ചിന് എന്തെങ്കിലും സംഭവിക്കുമോ എന്നും യുവതി ജീവനക്കാരോട് ചോദിച്ചിരുന്നു. അതിന്റെ ജീവന് ഭീഷണി ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊഞ്ചിനെ യുവതി കടലിലേക്ക് വിട്ടത്.

ഇതിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് പകര്‍ത്തിയത്. അതേസമയം യുവതി വാങ്ങുന്നതിനു മുൻപ് അനുവാദം വാങ്ങിയതിനു ശേഷമാണ് ഇക്കാര്യം ചെയ്തതെന്നും റെസ്റ്റോറന്റ് ഉടമകളായ അന്റോണിയോയും ജിയാൻലൂക്ക ഫാസോളിനോയും മാധ്യമങ്ങളോട് പറഞ്ഞു. “യുവതി ഞങ്ങളുടെ റെസ്റ്റോറന്റിലേക്ക് കടന്നു വരികയും പ്രവേശന കവാടത്തില്‍ ഇരിക്കുന്ന അക്വേറിയത്തില്‍ തട്ടി നോക്കുകയും ചെയ്തു. തുടര്‍ന്ന് കൊഞ്ചിനെ ഇവിടെ നിന്ന് വാങ്ങി തനിക്ക് കടലിലേക്ക് തിരികെ വിടാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. അതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു” അന്റോണിയോ വ്യക്തമാക്കി.

എന്നാല്‍ ആദ്യം ഈ യുവതി തമാശ പറയുകയാണെന്നാണ് കരുതിയതെന്നും പിന്നീടാണ് ഇക്കാര്യം ചെയ്യാനായി തന്നെ ചോദിച്ചതാണെന്നും അദ്ദേഹത്തിന് മനസ്സിലായത്. എന്തായാലും യുവതിയുടെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഈ നല്ല പ്രവര്‍ത്തി ചെയ്യാൻ സാധിച്ചതില്‍ അവരും വളരെ സന്തോഷവതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക