കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിന് മുകളിലുള്ള മണ്‍തിട്ട ഇടിഞ്ഞതോടെയാണ് ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞത്.

ലോറിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോറി മറിയുന്നത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ അപകടത്തില്‍നിന്ന് ഇരുവരും രക്ഷപ്പെട്ടു. ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജലജീവന്‍ മിഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുന്നതിനായി എത്തിച്ച വാഹനമാണിത്. ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോറിക്കുള്ളില്‍ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാല്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക