കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകവെ വോട്ടര്‍ പട്ടികയില്‍ 3267 പേരുടെ വിവരങ്ങള്‍ ഇല്ലെന്ന പരാതിയുമായി ശശി തരൂര്‍ രംഗത്ത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ അറിയാത്തത് പ്രചാരണത്തിന് തടസമാകുന്നുണ്ടെന്നാണ് തരൂര്‍ പക്ഷത്തിന്റെ വാദം.

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാമെന്നും തരൂരിന്‍റെ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നുമാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മറുപടി. ശശി തരൂര്‍ മുംബൈയിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശ്രീനഗറിലും പ്രചാരണം തുടരുകയാണ്. മനോരമ ന്യൂസാണ് വിഷയത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 8 ദിവസം മാത്രം ശേഷിക്കെയാണ് വോട്ടര്‍ പട്ടിക സംബന്ധിച്ച ആരോപണങ്ങള്‍ ഉയരുന്നത്. 9000ല്‍ ഏറെ വോട്ടര്‍മാരുള്ള പട്ടികയില്‍ 3267 പേര്‍ക്ക് വിലാസമോ പ്രതിനിധീകരിക്കുന്ന ബൂത്തുകളുടെ വിവരങ്ങളോ ഇല്ല. കേരളത്തില്‍ നിന്നുള്ള 35 പേരും ഇതില്‍പെടുന്നു. വോട്ടര്‍ പട്ടികയില്‍ വിലാസമില്ലാത്തവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് അതോറിറ്റിയോട് തരൂര്‍ ആവശ്യപ്പെട്ടു. പിസിസികളെ സമീപിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ മറുപടി.

അതേസമയം മുംബൈയില്‍ രണ്ടാം ദിവസവും ശശി തരൂരിന്റെ പ്രചാരണം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം തരൂരിന്റെ പിന്തുണ വര്‍ധിക്കുന്നത് ഖാര്‍ഗെ പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ശ്രീനഗറില്‍ വരെ പ്രചാരണത്തിനെത്തിയിരിക്കുകയാണ് ഖാര്‍ഗെ. വൈകീട്ട് ഡല്‍ഹി പിസിസിയിലെത്തി അദ്ദേഹം വോട്ടര്‍മാരെ കാണും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക