ദിസ്പൂര്‍: അസമിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വന്യമൃഗമാണ് കാണ്ടാമൃഗം. അതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേയമായി. കണ്ടാമൃഗത്തെ ഒരു ട്രക്ക് ഇടിച്ചുവീഴ്ത്തുന്ന വീഡിയോയാണ് മുഖ്യമന്ത്രി പങ്കുവച്ചത്.

‘കാണ്ടാമൃഗങ്ങള്‍ ഞങ്ങളുടെ പ്രത്യേക സുഹൃത്തുക്കളാണ്; അവരുടെ ഇടത്തില്‍ ഒരു ലംഘനവും ഞങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ‘ഹല്‍ദിബാരിയിലെ ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കാണ്ടാമൃഗം രക്ഷപ്പെട്ടു; വാഹനം തടഞ്ഞുനിര്‍ത്തി അവരില്‍ നിന്ന് പിഴ ഈടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കാസിരംഗയില്‍ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 32 കിലോമീറ്റര്‍ ആകാശപാത നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണ്ടാമൃഗം കാട്ടില്‍ നിന്ന് ഓടി വരുമ്ബോള്‍ ഒരു ട്രക്കില്‍ ഇടിക്കുന്നു. ഇടിയേറ്റ കാണ്ടാമൃഗം താഴെ വീഴുകയും വീണ്ടും കാട്ടിലേക്ക് ഓടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക