BusinessCyberIndiaLife StyleNews

75,000 രൂപയുടെ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ 32000 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണാവസരം; 24000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ അധിക ആനുകൂല്യം: അറിയാം ബിഗ് ബില്യൺ ഡേയ്സ് നൽകുന്ന വിലക്കുറവിനെ കുറിച്ച്.

ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ്21 എഫ്‌ഇ 5ജി (Galaxy S21 FE 5G), ഗാലക്സി എസ്22 പ്ലസ് (Galaxy S22+), ഗാലക്സി എഫ്13 (Galaxy F13) സ്മാര്‍ട്ട്ഫോണുകളാണ് വമ്ബിച്ച വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുക.

ഇത്തവണ ഗാലക്സി എസ് 21 എഫ്‌ഇ 5ജി പകുതി വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നതാണ്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 24,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഗാലക്സി എസ് 21 എഫ്‌ഇ 5ജിയുടെ യഥാര്‍ത്ഥ വില 74,999 രൂപയാണ്. എന്നാല്‍, ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ 57 ശതമാനം വിലക്കിഴിവോടെ 31,999 രൂപയ്ക്ക് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ കഴിയും. ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. ഗാലക്സി എസ്22 പ്ലസിന്റെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡല്‍ 59,999 രൂപയ്ക്കും 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡല്‍ 69,999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button