
കൃഷ്ണഗിരി (തമിഴ്‌നാട്): ഒരു രൂപയ്ക്ക് ഒരു സാരി! കൃഷ്ണഗിരിയിലെ ടെക്‌സ്റ്റൈല്‍ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ ആണിത്. ഓഫര്‍ കേട്ട് കടയിലേക്ക് സ്ത്രീകളുടെ വന്‍ പ്രവാഹമാണ് ഉണ്ടായത്.
ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കടയില്‍ എത്തുന്ന ആദ്യ അഞ്ഞൂറു പേര്‍ക്ക് ഒരു രൂപയ്ക്ക് സാരി നല്‍കും എന്നായിരുന്നു ഓഫര്‍. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പാന്റ്‌സും ഷര്‍ട്ടും നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റനേകം ഓഫറുകളും വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു.