ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്ബന്മാരാണ് ജിയോയും എയര്‍ടെലും വിഐയും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ റീച്ചാര്‍ജ്, ഡാറ്റാ പ്ലാനുകള്‍ ഒക്കെ മൂവരും തയാറാക്കുമെങ്കിലും എല്ലാം ഏറെക്കുറെ ഒരേ പോലെ തന്നെ ​ഉള്ളവയാണ്. ഒരു കമ്ബനിയുടെ പ്ലാനിന്റേതിനു സമാനമായ പ്ലാന്‍ എതിര്‍ കമ്ബനിക്കും ഉണ്ടാകും. ഉപഭോക്താക്കള്‍ക്കായിട്ടാണ് പ്ലാനുകള്‍ ഇറക്കുന്നതെങ്കിലും മൂന്നു കമ്ബനികള്‍ തമ്മിലുള്ള ഒരു മത്സരം എന്ന നിലയിലേക്കും ഓരോ പ്ലാനും വിലയിരുത്തപ്പെടാറുണ്ട്.

ബദല്‍ പ്ലാനുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ എല്ലാ പ്ലാനുകള്‍ക്കും ബദല്‍ പ്ലാനുകള്‍ ഇറക്കാന്‍ എപ്പോഴും കഴിഞ്ഞെന്ന് വരില്ല. ചില പ്ലാനുകളില്‍ ചില കമ്ബനികള്‍ ആധിപത്യം പുലര്‍ത്താറുണ്ട്. അ‌ത്തരത്തില്‍ ​ഇന്ത്യന്‍ ടെലികോം രംഗത്തെ ഒന്നാമനായ റിലയന്‍സ് ജിയോയ്ക്കും മൂന്നാം സ്ഥാനത്തുള്ള വൊഡഫോണ്‍- ഐഡിയ( വിഐ)ക്കും തകര്‍ക്കാനോ ഏറ്റുമുട്ടാനോ സാധിക്കാത്ത രണ്ടു പ്ലാനുകള്‍ എയര്‍ടെലിനുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനികളില്‍ രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്‍ ഈ രണ്ടു പ്ലാനുകളുടെ കാര്യത്തില്‍ എതിരാളികളെ പിന്നിലാക്കി ഏറെ മുന്നോട്ട് കുതിച്ചു. എയര്‍​ടെലിന് മാത്രം ഉള്ള പ്ലാന്‍ എന്ന് എടുത്തു പറയത്തക്ക വിധത്തില്‍ ഹിറ്റാണ് ഈ രണ്ട് പ്ലാനുകളും. മറ്റ് ഏതൊരു കമ്ബനിയുടെ പ്ലാനുമായി താരതമ്യം ചെയ്താലും എയര്‍ടെലിന്റെ ഈ പ്ലാനുകളുടെ തട്ട് താണുതന്നെ ഇരിക്കും.

ഡാറ്റ, വോയ്സ് കോളിങ്, എസ്‌എംഎസ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നവയാണ് ഈ രണ്ട് പ്ലാനുകളും. എയര്‍ടെല്‍ പ്ലാന്‍ 699, എയര്‍ടെല്‍ പ്ലാന്‍ 999 എന്നിവയാണ് എതിരാളികളില്ലാത്ത ആ രണ്ട് എയര്‍ടെല്‍ പ്ലാനുകള്‍. ഇവ രണ്ടും പ്രീ പെയ്ഡ് പ്ലാനുകളാണ്. ഈ രണ്ടു പ്ലാനുകളുടെയും പ്രത്യേകതകളും ലഭ്യമാകുന്ന സേവനങ്ങളും എന്തൊക്കെയെന്ന് നോക്കാം.

699 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍

പ്രതിദിനം 3 ജിബി ഡാറ്റ നല്‍കുന്ന എയര്‍ടെല്‍ പ്ലാന്‍ ആണ് 699 രൂപയ്ക്ക് ലഭ്യമാകുക. അ‌ണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് സൗകര്യങ്ങളും ഇതോടൊപ്പം സ്വാഭാവികമായി നല്‍കിയിട്ടുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് 699 രൂപയു​ടെ പ്ലാനിന് ഉണ്ടാകുക. എയര്‍ടെല്‍ താങ്ക്സ് ആപ്പ് സേവനങ്ങളിലേക്കുള്ള പ്രവേശനവും ഈ പ്ലാന്‍ ഉപഭോക്താവിന് നല്‍കുന്നുണ്ട്.

പ്ലാനിന് വാലിഡിറ്റി ഉള്ള 56 ദിവസത്തേക്ക് ആമസോണ്‍ ​പ്രൈം മെമ്ബര്‍ഷിപ്പ് സൗജന്യമായി ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതു കൂടാതെ ഒരുപിടി പാക്കേജുകളും ഈ 699 രൂപയുടെ പ്ലാന്‍ നല്‍കുന്നുണ്ട്. LionsgatePlay, SonyLIV, ErosNow, Hoichoi, ManoramaMax എന്നിവയില്‍ ഏതെങ്കിലും ഒരു ചാനലിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പാക്കേജില്‍ അ‌ടങ്ങിയിരിക്കുന്നു.

കൂടാതെ അ‌പ്പോളോ 24/7 സര്‍വീസിന്റെ സേവനവും മൂന്നു മാസത്തേക്ക് സൗജന്യമായി ലഭിക്കും. അ‌തിനും പുറമെ ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂണ്‍, വിങ്ക് മ്യൂസിക് സേവനങ്ങളും ഈ കാലയളവില്‍ പാക്കേജിലൂടെ സൗജന്യമായി ലഭിക്കും. ഒരു മാസത്തെ ഡാറ്റയ്ക്ക് നല്‍കുന്ന പണം കൊണ്ട് ഇത്രയും ഉപകാരപ്രദമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ എയര്‍ടെലിനെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

999 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍

പ്രതിദിനം 2.5 ജിബി വീതം 84 ദിവസത്തേക്ക് നല്‍കുന്ന എയര്‍ടെല്‍ പ്ലാന്‍ ആണ് 999 രൂപയ്ക്ക് ലഭ്യമാകുക. അ‌ണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്‌എംഎസ് സൗകര്യങ്ങള്‍ സാധാരണ പാക്കേജുകളില്‍ നല്‍കുന്നതു പോലെ ഈ പാക്കേജിലും ഉണ്ട്. 84 ദിവസത്തെ ആമസോണ്‍ ​​പ്രൈം സബ്സ്ക്രിപ്ഷന്‍ ആണ് ഈ പ്ലാനിലൂടെ ഉപഭോക്താവിന് ലഭിക്കുക.

699 രൂപയുടെ പാക്കേജി​ലേതിനു സമാനമായ സ്ട്രീം മൊ​​ബൈല്‍ പാക്കേജും ഇതിനൊപ്പം ഉണ്ടാകും. 84 ദിവസമായിരിക്കും ഈ മൊ​ബൈല്‍ സ്ട്രീം പാക്കേജിന്റെയും കാലാവധി. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കുമായി ബന്ധപ്പെട്ട ​സേവനങ്ങളും സര്‍വീസ് ചാര്‍ജില്ലാതെ ഈ ദിവസങ്ങളില്‍ ലഭ്യമാകും. എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ സേവനങ്ങളാണ് ഈ പ്ലാനിലൂടെ ലഭ്യമാകുന്ന മറ്റൊരു ആനുകൂല്യം.

ഒരു പൂ മാത്രം ​ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ നല്‍കിയെന്ന് പറഞ്ഞതുപോലെയാണ് എയര്‍ടെലിന്റെ ഈ രണ്ട് പ്ലാനുകളും. അ‌തിനാല്‍ത്തന്നെ ഈ പ്ലാനുകളോട് പിടിച്ച്‌ നില്‍ക്കാന്‍ പറ്റുന്ന പ്ലാന്‍ അ‌വതരിപ്പിക്കണമെങ്കില്‍ മറ്റ് രണ്ട് വമ്ബന്മാരും നല്ലപോലെ വിറയ്ക്കും. 84 ദിവസത്തേക്ക് ആ​മസോണ്‍ ​പ്രൈം മെമ്ബര്‍ഷിപ്പ് എന്ന ഒറ്റ ആനുകൂല്യത്തെത്തന്നെ എതിരിടാന്‍ മറ്റു കമ്ബനികള്‍ക്ക് കഴിയുന്നില്ല എന്നത് എയര്‍ടെലിന്റെ ഈ പ്ലാനുകളുടെ വലിപ്പം വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക