ഐപിഎല്‍ മത്സരങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ ഡിവൈസുമായി ജിയോ എത്തി. ചെറിയ സ്ക്രീനുകളില്‍ ഐപിഎല്‍ കാണുന്നതിന് പകരം, വൈഡ് സ്ക്രീനില്‍ മത്സരങ്ങള്‍ കാണാന്‍ സഹായിക്കുന്ന വി.ആര്‍ ഹെഡ്സെറ്റാണ് കമ്ബനി പുറത്തിറക്കിയിരിക്കുന്നത്. ജിയോ ഡ്രൈവ് വി.ആര്‍ ഹെഡ്സെറ്റ് എന്ന പേരിലാണ് പ്രോഡക്റ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ഇതിലൂടെ 100 ഇഞ്ച് വെര്‍ച്വല്‍ സ്ക്രീനില്‍ 360 ഡിഗ്രി ജിയോ സിനിമ ആപ്പ് ഉപയോഗിച്ച്‌ മത്സരങ്ങള്‍ കാണാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് കാണുന്ന അനുഭവം നല്‍കാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. കണക്‌ട് ചെയ്ത ഫോണിന്റെ ഗൈറോസ്കോപ്പും, ആക്സിലറോമീറ്ററുമാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈ ക്വാളിറ്റിയുള്ള ലെന്‍സ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മികച്ച ദൃശ്യാനുഭവം ലഭിക്കുന്നതാണ്. കൂടാതെ, ഹെഡ്സെറ്റിന്റെ മധ്യഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വീലുകള്‍ ഉപയോഗിച്ച്‌ വ്യൂ ക്രമീകരിക്കാന്‍ കഴിയും. നിലവില്‍, ജിയോ ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് ഈ വി.ആര്‍ ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 1,299 രൂപയാണ് വില വി.ആര്‍ ഹെഡ്സെറ്റിന്റെ വില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക