ധുനുഷിന്റെ ‘തിരുചിത്രമ്പലം’ ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി. ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ നേട്ടം. ധനുഷിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമാണ് തിരുചിത്രമ്പലം. കമൽഹാസന്റെ ‘വിക്രം’, വിജയ്‌യുടെ ‘ബീസ്റ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണിത്.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9.52 കോടി നേടിയപ്പോൾ രണ്ടാം ദിനം 8.79 കോടിയാണ് ചിത്രം നേടിയത്. മൂന്നും നാലും ദിവസം കൊണ്ട് ചിത്രം യഥാക്രമം 10.24 കോടിയും 11.03 കോടിയും കളക്ഷൻ നേടി. ഏഴാം ദിവസം മാത്രം 3.70 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ആദ്യ ആഴ്ചയിൽ തന്നെ 51 കോടിക്ക് മുകളിലായിരുന്നു കളക്ഷൻ. 10 ദിവസം പിന്നിടുമ്പോൾ 70 കോടിയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം ഓഗസ്റ്റ് 18 ന് തിയേറ്ററുകളിൽ എത്തി. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രൻ ജവഹർ ആണ്. ‘യാരടി നീ മോഹനി’ക്ക് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. റെഡ് ജയന്റ് മൂവീസാണ് വിതരണം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ചിത്ര എഡിറ്റിംഗ് പ്രസന്ന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക