കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച വൈഫൈ അധിഷ്ഠിത ജിയോ എയര്‍ഫൈബര്‍ സേവനത്തിന് ഗംഭീര ഓഫറുകള്‍ പ്രഖ്യാപിച്ചു. അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിയോ പുറത്തിറക്കിയ എയര്‍ഫൈബറിന് സ്വീകാര്യത വര്‍ദ്ധിച്ചതോടെയാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു മാസത്തെ സൗജന്യ വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 12 മാസത്തേക്കുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. 12 മാസത്തെ പ്ലാൻ തിരഞ്ഞെടുത്താല്‍, 13 മാസം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. അതായത് ഒരു മാസം ജിയോ എയര്‍ഫൈബര്‍ സേവനം സൗജന്യമായി ലഭിക്കും.ആറ് മാസം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ആറ് മാസത്തെ പ്ലാനില്‍ 15 ദിവസത്തെ അധിക വാലിഡിറ്റിയാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിമാസം 899 രൂപ മുതല്‍ ആരംഭിക്കുന്ന ഒടിടി ബണ്ടില്‍സ് പ്ലാൻ മികച്ച ഓപ്ഷനാണ്. 899 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ പ്ലാനുകളിൽ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സി ഉൾപ്പെടെ 14 ഒ ടി ടി പ്ലാനുകൾ ലഭ്യമാകും. 1199 രൂപയുടെ പ്രതിമാസ പ്ലാനിൽ നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമും ഉൾപ്പെടെ 16 14 ഒ ടി ടി പ്ലാനുകൾ ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് വാട്സ്‌ആപ്പ് വഴി ജിയോ ഫൈബര്‍ കണക്ഷന് ഓര്‍ഡര്‍ നല്‍കാൻ സാധിക്കും. 6000860008 എന്ന് നമ്ബറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കൂടാതെ, ജിയോ.കോം വെബ്സൈറ്റ് വഴിയോ, ജിയോ സ്റ്റോര്‍ വഴിയോ കണക്ഷൻ ബുക്ക് ചെയ്യാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക