റിലയന്‍സ് ജിയോ 399 രൂപയ്ക്ക് ഒരു ഗംഭീര പ്ലാന്‍ തങ്ങളുടെ സബ്സ്ക്രൈബേഴ്സിനായി ഒരുക്കുന്നു. 575-ലധികം സൗജന്യ DTH ചാനലുകള്‍ ഇത് വഴി ലഭിക്കും. ഇതോടൊപ്പം, അണ്‍ലിമിറ്റഡ് കോളിംഗ്, 75 ജിബി ഡാറ്റ എന്നിവയ്‌ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു. ഈ പ്ലാനിന്റെ നേട്ടങ്ങളെക്കുറിച്ച്‌ പരിശോധിക്കാം.

ജിയോ 399 പ്ലാന്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിയോയുടെ 399 രൂപ പ്ലാനില്‍ ഒരു മാസത്തേക്ക് മൊത്തം 75 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഡാറ്റ തീര്‍ന്നുപോയാല്‍ നിങ്ങള്‍ക്ക് ഡാറ്റ ആഡ് ഒാണ്‍ പ്ലാന്‍ ഉപയോഗിക്കാം. ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപയാണ് ഉപയോക്താക്കള്‍ക്ക് ഈടാക്കുക. ഇതുകൂടാതെ, ഈ പ്ലാനില്‍ 200 ജിബി ഡാറ്റ റോള്‍ ഓവര്‍ നല്‍കുന്നു. പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം 100 എസ്‌എംഎസ് സൗകര്യം നല്‍കും.

കൂടാതെ, ആമസോണ്‍ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ലിക്സ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഉണ്ട്. ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ സൗജന്യ ജിയോ ടിവി സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 575-ലധികം സൗജന്യ DHD ടിവി ചാനലുകള്‍ ലഭിക്കും.

എങ്ങനെ കാണാം? ആദ്യം, ഉപയോക്താക്കള്‍ ജിയോ ടിവി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ലഭ്യമാണ്.ഇതിന് ശേഷം ജിയോയുടെ അടിസ്ഥാന റീചാര്‍ജ് പ്ലാന്‍ ചെയ്യേണ്ടതുണ്ട്, അതില്‍ ജിയോ ടിവിയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷന്‍ നല്‍കുന്നു.ഈ പ്ലാന്‍ റീചാര്‍ജ് ചെയ്ത ശേഷം, ഉപയോക്താക്കള്‍ക്ക് 575-ലധികം ഡിടിഎച്ച്‌ ചാനലുകള്‍ സൗജന്യമായി കാണാനാകും. ഇതിനായി ഉപയോക്താക്കള്‍ പ്രത്യേകം ചാര്‍ജൊന്നും നല്‍കേണ്ടതില്ല.ഇതുവഴി ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡിടിഎച്ച്‌ ചാനലുകള്‍ ആസ്വദിക്കാനാകും.എല്ലാ റീചാര്‍ജുകളിലും സൗജന്യ ജിയോ ടിവി സബ്‌സ്‌ക്രിപ്‌ഷന്‍ ജിയോ നല്‍കുന്നു. ഈ വര്‍ഷം ഫിഫ ലോകകപ്പ് സംപ്രേക്ഷണം ചെയ്തത് ജിയോ ടിവി ആപ്പിലൂടെ മാത്രമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക