പത്രമാധ്യമങ്ങളിൽ പാലാ നഗരസഭയിലെ അധികാരികളുടെ വിടുവായത്തം കേട്ടാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നഗരസഭയാണ് എന്ന് തെറ്റിദ്ധരിക്കും. അത്രമാത്രം പ്രഖ്യാപനങ്ങളാണ് ദിനംപ്രതി രാഷ്ട്രീയ നേതൃത്വം നടത്തുന്നത്. എന്നാൽ യാഥാർത്ഥ്യവുമായി ഇതിന് പുലബന്ധം പോലുമില്ല എന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന ട്രോളുകൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും പുതുതായി പുറത്തുവന്ന ഐറ്റം ആണ് ആണ് നഗരസഭ അങ്കണത്തിൽ പ്ലാസ്റ്റിക് സംഭരിച്ചു വെച്ചിരിക്കുന്നത്.

ട്രോൾ ചിത്രം പാലാ സ്റ്റേഡിയം എന്നാണ് മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്ന പ്രദേശത്തെ വിശേഷിപ്പിക്കുന്നത് എങ്കിലും പശ്ചാത്തലത്തിൽ കാണുന്നത് സ്റ്റേഡിയമാണ് എന്നേയുള്ളൂ. യഥാർത്ഥത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂട്ടിയിരിക്കുന്നത് നഗരസഭാ ആസ്ഥാനത്തു തന്നെയാണ്. കൃത്യമായി പറഞ്ഞാൽ നഗരസഭ കാര്യാലയത്തിന് പിൻഭാഗത്ത്. മാലിന്യകൂമ്പാരത്തിൽ ചുറ്റും നഗരസഭാ വാടക ഈടാക്കി നൽകിയിരിക്കുന്ന ഷട്ടറുകൾ ആണ്. ആഴ്ചകൾക്ക് മുമ്പ് ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി ആറ്റിൽ ചേർന്ന് മാലിന്യകൂമ്പാരത്തിന് ബാക്കിയാണ് ഈ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തപ്പോൾ നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ സ്ഥിതി എന്ത് എന്ന യാഥാർത്ഥ്യം മറക്കുന്നു.

നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കിലും നാടിനും ജനങ്ങൾക്കും പ്രയോജനപ്രദമായ രീതിയിൽ അവൻ മുന്നോട്ടുകൊണ്ടുപോകാൻ കഴിവുകെട്ട ഒരു ഭരണകൂടത്തിന് സാധിക്കുന്നില്ല എന്ന് പാലായിലെ പല പദ്ധതികളും വിലയിരുത്തിയാൽ മനസ്സിലാക്കാൻ സാധിക്കും. ഇന്നലെ ജനറൽ ആശുപത്രിയിൽ പുതിയ മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. ഇത് പ്രത്യേകിച്ച് പ്രയോജനം ചെയ്യില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ലക്ഷങ്ങൾ മുടക്കി കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിനു സമീപം സ്ഥാപിച്ച തുമ്പൂർമുഴി മാലിന്യ സംസ്കരണ പദ്ധതിയുടെ നിലവിലെ സ്ഥിതിയാണ്. ജനങ്ങൾക്ക് മാലിന്യം കൊണ്ട് തള്ളാനുള്ള ഒരു സ്ഥലമായി ഇവിടെ മാറിയിരിക്കുന്നു. സമീപത്തുള്ള ജലസ്രോതസ്സുകളുടെ ഈ മാലിന്യങ്ങൾ കൃത്യമായി ഒഴുകി മീനച്ചിലാറിൽ ചെന്ന് ചേരുന്നുമുണ്ട്.

നിലവിലെ പ്ലാന്റ്
പുതിയ പ്ലാന്റ് ഉദ്ഘാടനം

ശ്രദ്ധ മുഴുവൻ അധികാരത്തർക്കത്തിൽ.

സിപിഎം കേരള കോൺഗ്രസ് അധികാരത്തർക്കം ആണ് നഗരസഭയിലെ മുഖ്യ കലാപരിപാടി. സിപിഎമ്മിന് മൂന്നുമാസത്തിനകം ചെയർമാൻ സ്ഥാനം വിട്ടു നൽകേണ്ടതാണ് മുന്നണി ധാരണയനുസരിച്ച്. ഇത് അട്ടിമറിക്കുന്നതിൽ ആണ് കേരള കോൺഗ്രസ് നേതൃത്വം പൂർണ്ണ ശ്രദ്ധ ചെലുത്തുന്നത്. അതുകൊണ്ട് തന്നെ മാധ്യമ പ്രചരണത്തിന് അപ്പുറം നഗരസഭയിൽ ജനോപകാരപ്രഥമായ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക