എരുമപ്പെട്ടി: ബൈക്കിന്റെ ചക്രത്തിൽ പന്നിപ്പടക്കം കെട്ടി യുവാവിനെ അപായപ്പെടുത്താൻ ശ്രമം. ചിറ്റണ്ട പൂങ്ങോട് കൊട്ടരപ്പട്ടിൽ വീട്ടിൽ സുനിലിന്റെ ബൈക്കിന്റെ പിൻചക്രത്തിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ പന്നി പടക്കങ്ങൾ കണ്ടെത്തി.

ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകാനായി ബൈക്ക് പുറത്തേക്ക് തള്ളുന്നതിനിടെ വാഹനത്തിന്റെ ചക്രത്തിൽ തടസ്സമായതായി അനുഭവപ്പെട്ടു. അപ്പോഴാണ് കണ്ടത് പന്നി പടക്കം ചക്രത്തിന്റെ മുകളിൽ ഇൻസുലേഷൻ കൊണ്ട് പൊതിഞ്ഞിരിക്കുന്നത്. പൊട്ടിത്തെറിക്കാത്തതിനാൽ സുനിൽ രക്ഷപ്പെട്ടു. പരാതി നൽകിയതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പടക്കങ്ങൾ നീക്കം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക