FlashKeralaNewsPolitics

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’: ഹൈബി ഈഡനെതിരെ മഹാരാജാസ് കോളേജിനു മുന്നിൽ കൂറ്റൻ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ.

എറണാകുളം: എസ്.എഫ്.ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എം.പിയുടെ പരമാര്‍ശത്തില്‍ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്‌എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡന്‍ പറഞ്ഞത്.

ad 1

തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച്‌ സംസാരിക്കവേയാണ് ഹൈബി ഈഡന്‍ എം.പി എസ്‌എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ലോ കോളജില്‍ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം വനിതാ പ്രവര്‍ത്തകയുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്. എസ്.എഫ്.ഐ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ ഇടപെടണമെന്നുമായിരുന്നു എം.പിയുടെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്‌.യു സ്ഥാനാര്‍ഥി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. ഇതിന്റെ പേരിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്‌.യു ആരോപിക്കുന്നു.

ad 3

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്‌.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്നാണ് കെ.എസ്‌.യുവിന്റെ ആരോപണം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button