കൊ​ച്ചി: യു​വാ​വി​നെ കടത്തിക്കൊണ്ടുപോയി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഗുണ്ടാനേതാവ് ക​ണ്ടെ​യ്ന​ര്‍ സാ​ബു അറസ്റ്റില്‍. 22ന് ​വൈ​കീ​ട്ട് 8.30ഓ​ടെ എം.​ജി റോ​ഡി​ലാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. പ്രതികള്‍ യു​വാ​വി​നെ കാറി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കി​ര​ണും പ​രാ​തി​ക്കാ​ര​നും ബ​ന്ധു​ക്ക​ളാ​ണ്. ഇ​വ​ര്‍ ത​മ്മി​ലു​ള്ള ഏ​റെ​നാ​ളാ​യു​ള്ള കുടും​ബ പ്ര​ശ്ന​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​ന്നാം പ്ര​തി കി​ര​ണ്‍ ത​ന്റെ പ​ഴ​യ സു​ഹൃ​ത്താ​യ ക​ണ്ടെ​യ്ന​ര്‍ സാ​ബു​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് പരാതി​ക്കാ​ര​നെ വി​ളി​ച്ച്‌ സ്ഥ​ലം മ​ന​സ്സി​ലാ​ക്കി. വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ എം.​ജി റോ​ഡി​ലു​ള്ള ഹോ​ട്ട​ലി​ല്‍​നി​ന്നും പ​രാ​തി​ക്കാ​ര​നെ ക​ണ്ടെ​യ്ന​ര്‍ സാ​ബു​വും കി​ര​ണും സംഘവും ചേര്‍ന്ന് കാ​റി​ല്‍ ക​യ​റ്റി എ​സ്.​ആ​ര്‍.​എം റോഡി​ലു​ള്ള മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ​രാ​തി​ക്കാ​ര​ന്‍ പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോലീസിന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​യും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളു​മാ​യ പ​ച്ചാ​ളം ചെ​റു​പു​ന​ത്തി​ല്‍ മെ​റി​ലാ​ക് മെ​ഷ​ല്‍ ലൂ​യി​സ്(36) അ​റ​സ്റ്റി​ലാ​യി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.തുടര്‍ന്ന് തി​രു​വ​ല്ല പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​യ്ന​ര്‍ സാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക